വായനദിനത്തിൽ എം.എസ്‌.എഫ് അക്ഷര സമ്മാനം സംഘടിപ്പിച്ചു

തൃക്കുന്നപ്പുഴ: വായനദിനത്തിൽ അക്ഷര സമ്മാനം എന്ന പരിപാടിയുമായി എം.എസ്.എഫ് ഹരിപ്പാട് മണ്ഡലം കമ്മിറ്റി. കഴിഞ്ഞ എസ്‌.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ കൂട്ടുകാർക്ക് അവരുടെ വീടുകളിലെത്തി പുസ്തകം സമ്മാനിക്കുന്ന പരിപാടിയുടെ ഉദ്‌ഘാടനം മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി എ. ഷാജഹാൻ നിർവഹിച്ചു. മുസ്​ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം ഹാരിസ് അണ്ടോളിൽ, മുസ്‌ലിം ലീഗ് ജില്ല കൗൺസിൽ അംഗം എം. ഇസ്മായിൽ കുഞ്ഞ്, മുസ്​ലിം ലീഗ് പാനൂർ സെൻട്രൽ വാർഡ് ജനറൽ സെക്രട്ടറി ഷാഹുൽ അണ്ടോളിൽ, മുസ്​​ലിം ലീഗ് പഞ്ചായത്ത്‌ സെക്രട്ടറി സിയാദ് ഹാമിദ്കോയ, എം.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം സദ്ദാം ഹരിപ്പാട് തുടങ്ങിയവർ പുസ്തകം സമ്മാനിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഷാഫി പാനൂർ, ജനറൽ സെക്രട്ടറി ലുക്മാൻ ആറാട്ടുപുഴ, ട്രഷറർ റമീസ് റഷീദ്, എം.എസ്.എഫ് ഫിഷറീസ് യൂനിറ്റ് സെക്രട്ടറി ആദിൽ നദീർ, ട്രഷറർ ഹസീബ് ഷാജഹാൻ എം.എസ്.എഫ് പാനൂർ വാട്ടർ ടാങ്ക് യൂനിറ്റ് ട്രഷറർ നജാദ് നജീം, സുൽത്താൻ സിയാദ്, ആസിഫ് ഷാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ അടിക്കുറിപ്പ്: apl msf എം.എസ്.എഫ് ഹരിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന അക്ഷര സമ്മാനം പരിപാടി മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി എ. ഷാജഹാൻ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.