അഗ്നിപഥ് നിഗൂഢ തീരുമാനം -കെ.പി.സി.സി മൈനോരിറ്റി വിഭാഗം

ആലപ്പുഴ: അഗ്നിപഥ് കേന്ദ്രസർക്കാറിന്‍റേത്​ നിഗൂഢ തീരുമാനമാണെന്നും ഇതിനെതിരെ കോൺഗ്രസ് മൈനോരിറ്റി വിഭാഗം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംസ്ഥാന ചെയർമാൻ അഡ്വ. ഷിഹാബുദ്ദീൻ കാരിയത്ത്. ജില്ല കമ്മിറ്റി സംഘടിപ്പിച്ച നേതൃ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്‍റ്​ ബി. ബാബുപ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ മൈക്കിൾ പി.ജോൺ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, എം.ജെ. ജോബ്, മുൻ എം.എൽ.എ ഷാനിമോൾ ഉസ്മാൻ, എൻ.എം. അമീർ, എസ്.എം. ഷരീഫ്, സഞ്ജീവ് ഭട്ട്, അഡ്വ. ഷുക്കൂർ, ജോളി പവേലിൽ, സി.വി. മനോജ്, ജെ. ഹാഷിം, എം.എസ്. നൗഷാദ്, എസ്. ഷംസുദ്ദീൻ, സണ്ണി ജോർജ്, അഡ്വ. അഫാൻ, കെ.എസ്. ഡൊമനിക്, തോമസ് ജോൺ, നജീബ് കപ്പകശ്ശേരി, ബെൻസി മോൻ, എ.എം. ഷാജഹാൻ എന്നിവർ സംസാരിച്ചു. (കേരള പ്രദേശ് കോൺഗ്രസ് മൈനോരിറ്റി വിഭാഗം ജില്ല നേതൃസമ്മേളനം ഡി.സി.സി പ്രസിഡന്‍റ്​ ബി. ബാബു പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.