അരൂക്കുറ്റി: അരൂക്കുറ്റി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഐസൊലേഷൻ വാർഡിന്‍റെ നിർമാണപ്രവർത്തനത്തിന് തുടക്കമായി. സംസ്ഥാനത്ത് ഇനി ഒരു പ്രതിസന്ധി ഉണ്ടായാൽ തരണംചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരോ മണ്ഡലത്തിലും ആധുനിക സംവിധാനങ്ങളോടെ ഒരു ഐസൊലേഷൻ വാർഡ് എന്ന പദ്ധതിപ്രകാരം ഒന്നേമുക്കാൽ കോടി ചെലവഴിച്ചാണ് നിർമാണം ആരംഭിച്ചത്. എ.എം. ആരിഫ് എം.പി നിർമാണോദ്ഘാടനം നിർവഹിച്ചു. അരൂർ എം.എൽ.എ ദലീമ ജോജോ ശിലാസ്ഥാപനം നടത്തി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. പ്രമോദ് അധ്യക്ഷതവഹിച്ചു. അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് വെള്ളേഴത്ത്, സ്മിത ദേവാനന്ദ്, ബിനിത പ്രമോദ്, സനീറ ഹസൻ, എൻ.കെ. അനീസ്, അനിമോൾ അശോകൻ, അഡ്വ. വി.ആർ. രജിത, പി.എം. ഷാനവാസ്, ആഗീ ജോസ്, കെ.കെ. പ്രഭാകരൻ, വിനു ബാബു, ഇ.കെ. കൊച്ചപ്പൻ, പി.വി. സിസിലി തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ എൻ.കെ. ജനാർദൻ സ്വാഗതവും ആർദ്രം ജില്ല നോഡൽ ഓഫിസർ ഡോ. ധീവർ പ്രഹ്ലാദൻ റിപ്പോർട്ടും മെഡിക്കൽ ഓഫിസർ സേതുമാധവൻ നന്ദിയും രേഖപ്പെടുത്തി. ചിത്രം: എ.എം. ആരിഫും ദലീമയും ചേർന്ന് ഐസൊലേഷൻ വാർഡിന്റെ തറക്കല്ലിടൽ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.