പമ്പാതീരം കൈയേറി വേലികെട്ടിയതായി പരാതി

മാന്നാർ: ഗ്രാമപഞ്ചായത്തിലെ കുരട്ടിശ്ശേരി വില്ലേജ് മൂന്നാം വാർഡിൽ പാവുക്കര മുല്ലശ്ശേരികടവിൽ വാട്ടർ അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷന് പടിഞ്ഞാറുവശം സ്വകാര്യവ്യക്തി പമ്പാതീരം ​കൈയേറി വേലി സ്ഥാപിച്ചു. കുരട്ടിശ്ശേരി വില്ലേജിൽ സർവേ 650 ഉൾപ്പെട്ട അഞ്ച്​ സെന്റ് പുറമ്പോക്ക് ഭൂമിയാണ് കൈയേറിയിരിക്കുന്നത് വാട്ടർ അതോറിറ്റിയുടെ പമ്പിങ്​ സ്റ്റേഷനുവേണ്ടി നീക്കംചെയ്ത് മണ്ണുപയോഗിച്ച് നികത്തിയ ഭാഗമാണ് ഇപ്പോൾ കൈയേറി വേലിസ്ഥാപിച്ചത്. മൂന്നാംവാർഡിൽ അംഗൻവാടിക്ക് സ്വന്തമായി കെട്ടിടമില്ല. ഈ സ്ഥലം റവന്യൂ വകുപ്പുമായി ചേർന്ന് ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നെങ്കിൽ ഇവിടെ അംഗൻവാടി സ്ഥാപിക്കുവാൻ കഴിയുമായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.