സി.പി.ഐ കടുപ്പിച്ചു; കയർ മേഖലയിലെ പ്രതിസന്ധി പഠിക്കാൻ വിദഗ്ധ സമിതി

ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യും ആലപ്പുഴ: കയർ മേഖലയിലെ പ്രതിസന്ധി പഠിച്ച് സർക്കാറിന്​ റിപ്പോർട്ട്​ നൽകാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. കയർ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ്​ തീരുമാനം. കയർത്തൊഴിലാളികൾക്കുള്ള വരുമാന പൂരകപദ്ധതി (ഇൻകം സപ്പോർട്ട് സ്കീം) പ്രകാരമുള്ള സഹായധനം, കയർ സംഘങ്ങൾക്കുള്ള പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിങ് ഇൻസെന്റീവ്, വിപണി വിപുലീകരണ ഫണ്ട് എന്നിവ ഉടൻ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കയർ മേഖലയി​ലെ പ്രശ്നങ്ങൾ ഉയർത്തി സി.പി.ഐ അടക്കം വിവിധ സംഘടനകൾ സമര രംഗത്തായിരുന്നു. വിഷയത്തിൽ മന്ത്രിയുടെ ഉദാസീനത ചൂണ്ടിക്കാട്ടി സി.പി.​ഐ -എ.ഐ.ടി.യു.സി നേതാക്കൾ രംഗത്ത്​ വരുകയും ചെയ്തിരുന്നു. സി.പി.എം ഒഴികെ പാർട്ടികളുടെ ട്രേഡ്​യൂനിയനുകളുടെ ഐക്യവേദിയും സമരം പ്രഖ്യാപിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ മന്ത്രിയുടെ ഇടപെടൽ. അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ, കയർഫെഡ് ചെയർമാൻ അഡ്വ. എൻ. സായികുമാർ, കയർ കോർപറേഷൻ ചെയർമാൻ ജി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. എൻജിനീയറിങ്ങിന്‍റെ സാധ്യതകൾ; സെമിനാർ ഇന്ന്​ പുന്നപ്ര: എൻജിനീയറിങ് വിദ്യാഭ്യാസത്തിന്‍റെ സാധ്യതകൾ എന്ന വിഷയത്തിൽ എം.ഇ.എസ് അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി നേതൃത്വത്തിൽ സെമിനാർ ശനിയാഴ്ച രാവിലെ 10 മുതൽ പുന്നപ്ര എം.ഇ.എസ് സ്കൂളിൽ നടക്കും. എസ്.എസ്.എൽ.സി മുതൽ പ്ലസ് ടു വരെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യമായി പങ്കെടുക്കാമെന്ന് പ്രസിഡന്‍റ്​​ അഡ്വ. എ. മുഹമ്മദ് ഉസ്മാൻ, സെക്രട്ടറി ഹസൻ എം. പൈങ്ങാമഠം, പ്രോഗ്രാം കോഓഡിനേറ്റർ ആർ.എസ്. ഷാഹുൽ ഹമീദ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9656809918, 9895078657 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.