കയർ മേഖലയി​ലെ പ്രതിസന്ധി: സി.പി.ഐ നേതാക്കൾ ഉപവസിച്ചു

ആലപ്പുഴ: കയർ വ്യവസായ പ്രതിസന്ധിക്ക്​ പരിഹാരം കാണുന്നതിൽ സർക്കാറിന് ബാധ്യതയുണ്ടെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. സി.പി.ഐ, എ.ഐ.ടി.യു.സി നേതാക്കൾ കലക്ടറേറ്റിന്​ മുന്നിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരം നടത്താൻ കയർ മന്ത്രിയുടെ അനുവാദം വേണമെന്ന നിലപാട് ആലപ്പുഴയുടെ ചരിത്രം അറിയാത്തതുകൊണ്ടുണ്ടായ പ്രതികരണമാണെന്ന് അദ്ദേഹം വിമർശിച്ചു. മന്ത്രി ചുമതലയേറ്റെടുത്ത് ഒരുവർഷം കാത്തിരുന്നത്തിന് ശേഷമാണ് സമരം നടത്തുന്നതെന്ന വസ്തുത വിസ്മരിക്കരുത്​. കയർ ഫാക്ടറി തൊഴിലാളികളുടെ കൂലി പുനർനിർണയിച്ചിട്ട് നാല് വർഷം കഴിഞ്ഞു. ഓണത്തിന് ശേഷം കയർപിരി സഹകരണ സംഘങ്ങളിൽനിന്ന്​ കയർഫെഡ് കയർ സംഭരിച്ചിട്ടില്ലെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി. എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ വി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പി. ജ്യോതിസ്, എൻ.എസ്. ശിവപ്രസാദ്, ഇ.കെ. ജയൻ, വി.പി. ചിദംബരൻ, ഡി.പി. മധു, ആർ. സുരേഷ്, എൻ.പി. കമലാധരൻ, എം.ഡി. സുധാകരൻ എന്നിവർ സംസാരിച്ചു. APL CPI STRIKE കയർ പ്രതിസന്ധിക്കെതിരെ സി.പി.ഐ-എ.ഐ.ടി.യു.സി ജില്ല നേതാക്കൾ കലക്ടറേറ്റിന്​ മുന്നിൽ നടത്തിയ ഉപവാസം ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്​ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.