ചേര്‍ത്തല: മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ ചേര്‍ത്തല നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെ അക്രമം. വടക്കേ അങ്ങാടി കവലക്ക് സമീപമുള്ള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിനുനേരെ കല്ലേറുണ്ടായി. കോണ്‍ഗ്രസിൻെറ കൊടിമരങ്ങളും വ്യാപകമായി നശിപ്പിച്ചു. വൈകീട്ട് ഏഴോടെയാണ് സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിന് മുന്നില്‍നിന്ന് പ്രകടനം തുടങ്ങിയത്. ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസിനുമുന്നില്‍ പൊലീസ് സംരക്ഷണമേർപ്പെടുത്തിയിരുന്നു. എന്നാല്‍, പ്രകടനത്തിനിടെ കല്ലേറുണ്ടായി. തടയാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ പൊലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.