തുറവൂർ: റിലയൻസ് പെട്രോൾ പമ്പിൽ അന്യായമായി പെട്രോളിയം ഉൽപന്നങ്ങൾക്ക് വില ഈടാക്കുന്നതിനെതിരെ ഐ.എൻ.ടി.യു.സി മോട്ടോർ തൊഴിലാളി കോൺഗ്രസ് നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ഒരു ലിറ്റർ പെട്രോളിന് നിലവിലുള്ള പെട്രോൾ വിലയെക്കാൾ 5 രൂപ കൂടുതലാണ് ഈടാക്കുന്നതെന്ന് ആരോപിച്ചു. വില നിയന്ത്രിക്കുന്ന കാര്യത്തിൽ മോദി പരാജയപ്പെട്ടിരിക്കുകയാണെന്നും പമ്പുകൾ തോന്നിയവില ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ധർണയിൽ യൂനിയൻ പ്രസിഡന്‍റ് അസീസ് പായിക്കാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. കെ. ഉമേശൻ മുഖ്യപ്രഭാഷണം നടത്തി . പടം : റിലയൻസ് പെട്രോൾ പമ്പിലേക്ക് മോട്ടോർ തൊഴിലാളി കോൺഗ്രസ് നടത്തിയ മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.