ചെങ്ങന്നൂർ: അർഹമായ തൊഴിൽ ലഭിക്കുകയെന്നത് വിദ്യാഭ്യാസം പൂർത്തീകരിക്കുന്നവർ കേരളത്തിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അഞ്ചു വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നത് ലക്ഷ്യമാക്കി സർക്കാർ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. മുളക്കുഴ കൊഴുവല്ലൂർ മൗണ്ട് സിയോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും മൗണ്ട് സിയോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റും സംയുക്തമായി സംഘടിപ്പിച്ച ഹൃദയപൂർവം മൗണ്ട് സിയോൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചെയർമാൻ ഡോ. കെ.ജെ. എബ്രഹാം കലമണ്ണിൽ അധ്യക്ഷതവഹിച്ചു. വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ പ്രഫ. ഡോ. കെ. മാത്യു കോളജിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എൻ പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ പ്രഫ. ഡോ. കെ.ജി. രാജു സ്വാഗതവും റോയ് സാമുവേൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.