തുറവൂർ: കുത്തിയതോട് എട്ടാം വാർഡിൽ ചിറയ്ക്കൽ ശങ്കുണ്ണിയുടെ മകൻ ഷാജി ഇതുവരെ രക്തം ദാനം ചെയ്തത് 60 തവണ. അവയവദാന പ്രോത്സാഹനത്തിലും മുൻപന്തിയിലാണ് ഇദ്ദേഹം. 27 വർഷം മുമ്പ് മട്ടാഞ്ചേരി ഗവ. ആശുപത്രിയിൽ വെച്ച് അപ്രതീക്ഷിതമായി രക്തദാനം ചെയ്തായിരുന്നു തുടക്കം. ഇതിനുശേഷം എസ്.എൻ.ഡി.പി ശാഖയോഗം സെക്രട്ടറി യൂത്ത് മൂവ്മൻെറ് സ്വയം സഹായസംഘം എന്നീ സംഘടനകളുടെ പ്രവർത്തനത്തിലൂടെ രക്തദാന ഗ്രൂപ് രൂപവത്കരിച്ചു. ഇതിൽ 250ഓളം പേർ അംഗങ്ങളായിട്ടുണ്ട്. സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ സ്വന്തം ചെലവിൽ എത്തിയാണ് രക്തദാനം എന്ന മഹാദാനം ഷാജി നിർവഹിക്കുന്നത്. മൂന്ന് മാസത്തെ ഇടവേളകളിൽ കൃത്യമായ ആരോഗ്യ സംരക്ഷണം പാലിച്ചാണ് നൽകി വരുന്നത്. 250 പേരുടെ നേത്രദാന സമ്മതപത്രവും 50 പേരുടെ അവയവദാന സമ്മതപത്രവും ഇതിനോടകം അധികൃതർക്ക് കൈമാറി. കഴിഞ്ഞ പ്രളയകാലത്ത് കുട്ടനാട്ടിൽ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തതിന് ഡിസ്ട്രിക്ട് ലീഗൽ സർവിസ് അതോറിറ്റി ഇദ്ദേഹത്തിന് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. തുറവൂർ പഞ്ചായത്ത് മെഡിക്കൽ ഓഫിസർ ഡോ. രഞ്ജിത്ത് മോനായി മാർഗനിർദേശവുമായി ഒപ്പമുണ്ട്. 53 കാരനായ ഷാജിയുടെ രക്ത ഗ്രൂപ്പ് എ -പോസിറ്റിവ് ആണ്. ക്ഷീരകർഷകനും, പത്ര ഏജന്‍റും സാമൂഹിക പ്രവർത്തകനും ആയ ഇദ്ദേഹത്തിൻെറ പ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ മാതാവ് സരള, ഭാര്യ സുധ, മകൾ കൃഷ്ണചന്ദന എന്നിവരും ഒപ്പമുണ്ട്. ഫോൺ: 9388804366. APL RAKTHADAANAM ചിറയ്ക്കൽ ഷാജി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.