അനധികൃത മണ്ണെടുപ്പിൽ പട്ടികജാതി കുടുംബത്തിൻെറ വീടും കിണറും അപകടാവസ്ഥയിൽ ചെങ്ങന്നൂർ: അനധികൃത മണ്ണെടുപ്പ് മൂലം പട്ടികജാതി കുടുംബത്തിൻെറ വീടും കിണറും അപകടത്തിൽ.ആലാ പഞ്ചായത്ത് നാലാം വാര്‍ഡിൽ പെണ്ണുക്കര മണക്കാലായിൽ ശാന്തകുമാരിയാണ് (54 ) പരാതിക്കാരി. ഇവരുടെ വീടിനു ചേർന്ന സ്വകാര്യ ഭൂമിയിലാണ് നിയമം ലംഘിച്ച് മണ്ണെടുപ്പ് തുടരുന്നത്. മണ്ണെടുപ്പിനെതിരെ ശാന്തകുമാരിയുടെ പോരാട്ടം ആരംഭിച്ചിട്ട് വർഷം അഞ്ചുകഴിഞ്ഞു. മണ്ണെടുപ്പ് തുടങ്ങിയ 2016ൽത്തന്നെ പഞ്ചായത്തിലാണ് ആദ്യം പരാതി നൽകിയത്. തുടർന്ന് സ്ഥലം റവന്യൂ ഉദ്യോഗസ്ഥർ, കലക്ടർ, മുഖ്യമന്ത്രി, ഗവർണർ തുടങ്ങി ബന്ധപ്പെട്ട സ്ഥാനങ്ങളിലെല്ലാം പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഇവർ പറയുന്നു. എന്നാൽ, മണ്ണെടുപ്പ് തുടങ്ങിയതോടെ ഭൂവിസ്തൃതി കുറഞ്ഞുവരുകയാണെന്നും അവർ പരാതിപ്പെട്ടു. ഇവരുടെ വീടുകൂടാതെ സമീപത്തെ മറ്റു രണ്ടു കുടുംബത്തിനും മണ്ണെടുപ്പ് ഭീഷണിയുയർത്തുന്നുണ്ട്. ശാന്തകുമാരിയുടെ വീട് ഉൾപ്പെട്ട സ്ഥലവും അതിനോടു ചേർന്ന് മണ്ണെടുക്കുന്ന സ്വകാര്യ ഭൂമിയും വർഷങ്ങൾക്കു മുമ്പ് ഒരേനിരപ്പിൽ കിടന്നവയാണ്. എന്നാൽ, മണ്ണ് ഖനനത്തെത്തുടർന്ന് ശാന്തമ്മയുടെ വീടും മുറ്റത്തെ കിണറും ഇപ്പോൾ മണ്ണെടുക്കുന്ന വസ്തുവില്‍നിന്ന് 25-30 അടിയോളം ഉയരത്തിലാണ് നില്‍ക്കുന്നത്. കിണർ നിൽക്കുന്ന ഭാഗം ഇരുത്തിത്തുടങ്ങി. അതോടെ വീടിനും ബലക്ഷയമായി. മഴക്കാലത്ത് വെള്ളമൊലിച്ച് തിട്ടയിടിഞ്ഞ് വീടും കിണറുമെല്ലാം തകരുന്ന സ്ഥിതിയാണ്. അടിയന്തരമായി ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.