ആലപ്പുഴ: പി.എസ്.സി, യു.പി.എസ്.സി, ബാങ്കിങ് തുടങ്ങിയ പരീക്ഷകൾക്ക് തയാറെടുക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവജനങ്ങള്‍ക്കായി ന്യൂനപക്ഷ ക്ഷേമവകുപ്പ് സൗജന്യ പരിശീലനം സംഘടിപ്പിക്കും. മുസ്ലിം, കൃസ്ത്യൻ, പാഴ്സി, ജൈന, ബുദ്ധ, സിഖ് വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് അവസരം. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന യുവജന പരിശീലന കേന്ദ്രത്തില്‍നിന്ന് നേരിട്ടും www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റില്‍നിന്ന് അപേക്ഷഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ എസ്.എസ്.എല്‍.സി ബുക്കിൻെറ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം 20നകം നൽകണം. ഫോണ്‍: 8157869282, 9567168058, 8891877287. വനിത കമീഷന്‍ അദാലത് ആലപ്പുഴ: സംസ്ഥാന വനിത കമീഷന്‍ ഈമാസം 22ന് ആലപ്പുഴ ജില്ലയിൽ അദാലത് നടത്തും. ജില്ല പഞ്ചായത്ത് ഹാളില്‍ രാവിലെ 10ന് അദാലത് ആരംഭിക്കും. ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യം; വിവരങ്ങള്‍ ലഭ്യമാക്കണം ആലപ്പുഴ: സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ്/ അംഗീകൃത അണ്‍എയ്ഡഡ്/ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ www.egrantz.kerala.gov.in എന്ന പോര്‍ട്ടൽ മുഖേന 30നകം നൽകണം. വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ ഇ-ഗ്രാന്‍സ് പോര്‍ട്ടലിലും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍: 04842429130.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.