ആലപ്പുഴ: ഹരിപ്പാട് ചാമ്പക്കണ്ടം പട്ടികജാതി കോളനിയിൽ അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് അംബേദ്കർ പ്രൊഗ്രസിവ് ഡെമോക്രാറ്റിക് ഫോറം (എ.പി.ഡി.എഫ്) നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈമാസം നാലിന് അർധരാത്രി കരീലകുളങ്ങര ഗ്രേഡ് എസ്.ഐയുടെ നേതൃത്വത്തിൽ കോളനിയിലെത്തിയെ പൊലീസാണ് അതിക്രമത്തിന് തുടക്കമിട്ടത്. പിന്നീട് കൂടുതൽ പൊലീസെത്തി സ്ത്രീകളെയും യുവാക്കളെയും മർദിക്കുകയായിരുന്നു. സിവിൽസർവിസ് പരീക്ഷക്ക് തയാറെടുത്ത യുവതിയെ തള്ളിയിട്ട് വലിച്ചിഴക്കുകയും ചെയ്തു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി, ജില്ല പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ഈവിഷയത്തിൽ സർക്കാർ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് 24ന് കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. വാർത്തസമ്മേളനത്തിൽ ചെയർമാൻ എസ്. രാജപ്പൻ, ജനറൽ സെക്രട്ടറി ഷാജു വി. ജോസഫ്, ട്രഷറർ സി.ജെ. ജോസ്, ഡോ. ഷിബു ജയരാജ്, രാജേന്ദു, ചമ്പക്കുളം ബേബി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.