ലീഗ് പ്രവർത്തകരെ മര്‍ദിച്ചതായി പരാതി

ആലപ്പുഴ: മുസ്​ലിം ലീഗ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചതായി പരാതി. ചവിട്ടേറ്റ്​ റോഡില്‍ വീണ് എം.എസ്.എഫ് ജില്ല പ്രസിഡന്റും മണ്ണഞ്ചേരി നാലുതറ പള്ളി ഇമാമുമായ തൃക്കുന്നപ്പുഴ സ്വദേശി ഉവൈസ് ഫൈസിക്ക് (28) പരിക്കേറ്റു. ഇദ്ദേഹത്തെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുചില പ്രവർത്തകർക്കും മർദനമേറ്റിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് 6.30-നായിരുന്നു സംഭവം. ലീഗ് ജില്ല പ്രവർത്തക കൺവെൻഷനിൽ പങ്കെടുത്ത് മടങ്ങാൻ തുടങ്ങിയവർക്കാണ് മർദനമേറ്റത്. സമീപം സംഭവത്തിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകർ ടൗൺ ഹാൾ​ റോഡ് ഉപരോധിച്ചു. സ്കൂട്ടർ തോട്ടിൽ തള്ളിയ നിലയിൽ തൃക്കുന്നപ്പുഴ:വീടിന്‍റെ കാർപോർച്ചിൽ സൂക്ഷിച്ച സ്കൂട്ടർ തോട്ടിൽ തള്ളിയ നിലയിൽ. പല്ലന പാനൂർ കെ.വി. ജെട്ടി ആഞ്ഞിലി തറയിൽ അഷ്റഫിന്‍റെ സ്കൂട്ടറാണ് സാമൂഹ്യവിരുദ്ധർ പോർച്ചിൽനിന്ന്​ കടത്തി വീടിന് സമീപമുള്ള തോട്ടിൽ തള്ളിയത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി. 11കാരിയെ ഉപദ്രവിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ ഹരിപ്പാട്. 11 വയസ്സുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളംകുളങ്ങര രാഹുൽ ഭവനത്തിൽ രാജേഷിനെയാണ്​ (29) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പെൺകുട്ടിയെ എസ് ആൻഡ് എസ് ഓഡിറ്റോറിയത്തിന്​ സമീപം വെച്ച് തടഞ്ഞുനിർത്തിയാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.