അരൂർ: ചെല്ലാനം-ചേരുങ്കൽ പാലം നിർമിക്കണമെന്ന് ചെല്ലാനം-ചേരുങ്കൽ നിവാസികൾ ആവശ്യപ്പെട്ടു. അരനൂറ്റാണ്ടായി മറുകര കടക്കാൻ ജനങ്ങൾ കടത്തുവള്ളത്തെയാണ് ആശ്രയിക്കുന്നത്. പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല വികസന സമിതിക്ക് ചെല്ലാനം-ചേരുങ്കൽ ജനകീയ സമിതി നിവേദനം നൽകി. ആലപ്പുഴ-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമായതിനാൽ കൊച്ചി, അരൂർ എം.എൽ.എമാരെ പങ്കെടുപ്പിച്ച് ജനകീയ യോഗം നടത്താനും സമിതി തീരുമാനിച്ചു. ജില്ല പഞ്ചായത്ത് അംഗം ദീപു കുഞ്ഞുക്കുട്ടി അധ്യക്ഷത വഹിച്ചു. ഫാ. ജോൺ കളത്തിൽ ഉദ്ഘാടനം ചെയ്തു. ചെല്ലാനം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് ഗ്രിഗരി, സി.പി.എം അംബേദ്കർ ബ്രാഞ്ച് സെക്രട്ടറി എൻ.പി. സുരേഷ് കുമാർ, ബി.ജെ.പി ചെല്ലാനം പഞ്ചായത്ത് ഏരിയ പ്രസിഡന്റ് എ.പി. ഷണ്മുഖൻ, കെ.എൽ.സി.എ ആലപ്പുഴ രൂപത പ്രതിനിധി ജോസഫ് പി. വർഗീസ്, ബാബു പള്ളിപ്പറമ്പിൽ, രതീഷ് ചേരുങ്കൽ, ആന്റണി ഇടമുക്കിൽ എന്നിവർ സംസാരിച്ചു. ചിത്രം ചെല്ലാനം-ചേരുങ്കൽ പാലം നിർമാണവുമായി ബന്ധപ്പെട്ട് ജനകീയ സമിതി നേതൃത്വത്തിൽ ഫെറിക്കു സമീപം നടന്ന യോഗം ഫാ. ജോൺ കളത്തിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.