തിരമാലയിൽപ്പെട്ട വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി

ആലപ്പുഴ: മാരാരിക്കുളം ബീച്ചിൽ തിരമാലയിൽപ്പെട്ട വിനോദസഞ്ചാരികളെ കോസ്റ്റൽപൊലീസും വാർഡനും ചേർന്ന് രക്ഷപ്പെടുത്തി. തമിഴ്‌നാട് തിരുപ്പുർ സ്വദേശികളായ നാലുപേർ ഞായറാഴ്ച രാവിലെ 10 ഓടെ മാരാരിബീച്ചിൽ കുളിക്കാനിറങ്ങിയത്. നാലുപേരും ശക്തമായ തിരമാലയിൽപ്പെടുകയായിരുന്നു. പുരുഷന്മാർ രണ്ടുപേരും തീരത്തെത്തിയെങ്കിലും ഒപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീകളെ കാണാതായതോടെ ഇവർ ബഹളം വെച്ചു. തുടർന്ന് കോസ്റ്റൽ പോലീസ് റിനുവും വാർഡന്മാരായ സൈറസ്, ജെറോം ജോസഫ് എന്നിവർ ചേർന്ന് ഇവരെ കരക്കെത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.