ആലപ്പുഴ: പ്രവാചക നിന്ദക്കെതിരെ പ്രതികരിച്ചതിന് ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ വീട് പൊളിച്ചു മാറ്റിയതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ഉപരോധിച്ചു . പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രറ്റേണിറ്റി ആലപ്പുഴ ജില്ല പ്രസിഡന്റ് സഹൽ വടുതല, ജനറൽ സെക്രട്ടറിമാരായ ഇജാസ് ഇഖ്ബാൽ , സഞ്ചിത , വൈസ് പ്രസിഡന്റ് സുണ്ട്‌സ്, സെക്രട്ടറി സഫറുള്ള, സഈദ്, ഹാഫിസ്, ആസിഫ്, യാസീൻ , സഫീർ, സഫീദ്, ജെറിൽ, നൈഫ്, അസ്‌ലം ഷ , മുസ്തഖീം, അയൂബ് വടുതല, ഫസൽ , ഹിജാസ് തുറവൂർ അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റജ്‌വാൻ , സഫ്വാൻ , സഹൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.