ഒരുമണിക്കൂർ ചുറ്റാൻ ഒരാൾക്ക് 150 രൂപ; 15 മിനിറ്റിന് 40 രൂപ ആലപ്പുഴ: ജലഗതാഗത വകുപ്പ് വിനോദസഞ്ചാരികൾക്ക് കായൽസൗന്ദര്യം ആസ്വദിക്കാൻ തയാറാക്കിയ വാട്ടർ ടാക്സി മുഹമ്മ ബോട്ട്ജെട്ടിയിൽനിന്ന് സർവിസ് ആരംഭിച്ചു. ഒരുമണിക്കൂർ യാത്രക്ക് ഒരാൾക്ക് 150 രൂപ വീതം 10 പേർക്ക് 1500 രൂപയും 15 മിനിറ്റ് യാത്രക്ക് ഒരാൾക്ക് 40 രൂപവീതം 400 രൂപയുമാണ് ചാർജ്. കുറഞ്ഞ ചെലവിൽ പാതിരാമണൽ, പുത്തൻകായൽ, തണ്ണീർമുക്കം ബണ്ട്, കുമരകം പക്ഷിസങ്കേതം, കുട്ടനാട് എന്നിവയടക്കമുള്ള പ്രദേശത്തെ കാഴ്ചകൾ കാണാനാകുമെന്നതാണ് പ്രത്യേകത. കായിപ്പുറം, കണ്ണങ്കര, കുമരകം എന്നിവിടങ്ങളിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇത് പ്രയോജനകരമാണ്. മുഹമ്മ ബോട്ട്ജെട്ടിയിൽനിന്ന് സർവിസ് തുടങ്ങിയ ആദ്യദിനംതന്നെ ബുക്കിങ്ങിന് വൻതിരക്കായിരുന്നുവെന്ന് സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഹൈസ്പീഡ് ഔട്ട്ബോർഡ് ഡീഡൽ എൻജിനുള്ള വാട്ടർ ടാക്സി യാത്രക്കാർക്ക് പുതിയ യാത്രാനുഭവം പകരും. 14 നോട്ടിക്കൽമൈൽ സ്പീഡിൽ 30 കിലോമീറ്റർവരെ സഞ്ചരിക്കാം. മുഹമ്മ സ്‌റ്റേഷനിൽ വിനോദസഞ്ചാരികളുടെ തിരക്ക് കൂടിയ സാഹചര്യത്തിലാണ് പുതിയസർവിസ് തുടങ്ങിയത്. ഇത് ലാഭകരമാണെങ്കിൽ മേഖലയിൽ കൂടുതൽ ടാക്സി ബോട്ടുകൾ അനുവദിക്കാനും സർക്കാറിന് പദ്ധതിയുണ്ട്. ജലഗതാഗത വകുപ്പിന്റെ ടാക്സി മേഖലയിൽ പുത്തൻ ഉണർവേകുമെന്നാണ് പ്രതീക്ഷ. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും 9400050331നമ്പറിൽ വിളിക്കാം. വാട്ടർ ടാക്സി സർവിസിന്‍റെ ഉദ്ഘാടനം മുഹമ്മ പഞ്ചായത്ത് പ്രസിഡന്‍റ് സ്വപ്ന ഷാബു നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി. റെജി, വാർഡ് അംഗം എസ്.ടി. റെജി, സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ എന്നിവർ സംസാരിച്ചു. 10 പേരടങ്ങുന്ന ആദ്യസംഘം കുമരകം, കുട്ടനാട് മേഖലകൾ സഞ്ചരിച്ചു. APL water taxi ജലഗതാഗത വകുപ്പിന്‍റെ വാട്ടർ ടാക്സി APL water taxi inaguration മുഹമ്മ ബോട്ടുജെട്ടിയിൽ വാട്ടർടാക്സിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് സ്വപ്ന ഷാബു നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.