ചേർത്തല: ചേർത്തല നഗരത്തിന് പടിഞ്ഞാറ് കുറ്റിക്കാട് ഹോമിയോ ആശുപത്രിക്ക് സമീപത്തെ . ശനിയാഴ്ച രാത്രി 8.30ഓടെ സ്കൂട്ടറിൽ എത്തിയ യുവാവാണ് മോഷണം നടത്തിയത്. ഓഫിസ് വൃത്തിയാക്കുന്നതിന് ഉടമ ഓഫിസിന് പിന്നിലേക്ക് മാറിയപ്പോഴായിരുന്നു മോഷണം. മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന ബോക്സ് തട്ടിയെടുത്ത് ഇയാൾ കടന്നുകളയുകയായിരുന്നു. ബോക്സിൽ 2000 രൂപയും പാസ്ബുക്കുകളും ഇടപാടുകാരുടെ ആധാറും ഫോട്ടോകളും ഉണ്ടായിരുന്നു. ഇവയാണ് നഷ്ടപ്പെട്ടത്. ചേർത്തല പൊലീസ് സ്ഥലത്തെത്തി. സമീപത്തെ മാച്ചാൻതറ സജീവിന്‍റെ വീട്ടിൽനിന്ന് മാസങ്ങൾക്കുമുമ്പ് മാല പൊട്ടിച്ചുകടന്ന സംഭവത്തിലെ പ്രതികളെയും ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. സമീപത്ത് കഴിഞ്ഞ ദിവസം സൈക്കിൾ മോഷണവും നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.