വടുതല: സ്വർണക്കടത്തിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അരൂക്കുറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. അരൂക്കുറ്റിയിൽനിന്ന് ആരംഭിച്ച പ്രകടനം വടുതലയിൽ സമാപിച്ചു. വടുതലയിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കോൺഗ്രസ് അരൂക്കുറ്റി മണ്ഡലം പ്രസിഡന്‍റ് സി.എസ്. സത്താർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് രജീഷ് കുമാർ, നിബ്രാസ് വടുതല തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം: സ്വർണക്കടത്തിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അരൂക്കുറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.