അമ്പലപ്പുഴ: പഴയനടക്കാവ് റോഡിൽ അപകടങ്ങൾ പതിവായതോടെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കളർകോട് മുതൽ അമ്പലപ്പുഴ വടക്കേനടവരെ ദേശീയപാതക്ക് സമാന്തരമായി പൂർത്തീകരിച്ചതാണ് പഴയനടക്കാവ് റോഡ്. ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കുമ്പോഴാണ് ദേശീയപാതക്ക് സമാന്തരമായി ഉണ്ടായിരുന്ന റോഡിന്റെ നിർമാണം പൂർത്തിയാക്കുന്നത്. തടസ്സങ്ങളൊന്നുമില്ലാതെ കിടക്കുന്നതും തിരക്ക് കുറഞ്ഞതുമായതിനാൽ കാർ, ബൈക്ക് യാത്രികർ അധികവും ഇതുവഴിയാണ് കടന്നുപോകുന്നത്. എന്നാൽ, അമിതവേഗത്തിൽ പോകുന്ന വാഹനങ്ങൾ വിവിധകവലകളിൽ അപകടങ്ങൾ ഉണ്ടാക്കുന്നത് പതിവായതോടെ ഇതുവഴിയുള്ള യാത്ര ഭീഷണിയായിരിക്കുകയാണ്. പുന്നപ്ര എൻ.എസ്.എസ് യു.പി സ്‌കൂൾ കവലയിൽ മാത്രം മേയിൽ മൂന്ന് അപകടമാണ് ഉണ്ടായത്. പരിക്കേറ്റവരിൽ പലരും കിടപ്പുരോഗികളായി മാറി. ഇതിൽ ഏറെയും ഇരുചക്രവാഹന യാത്രക്കാരാണ്. കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ എ.കെ.ജി ജങ്ഷൻ ഉൾപ്പെടെ രണ്ടിടത്ത് കോൺവെക്‌സ് ലെൻസുകൾ സ്ഥാപിച്ചെങ്കിലും അപകടങ്ങൾ തുടരുകയാണ്. ശനിയാഴ്ച രാവിലെയും എ.കെ.ജി ജങ്ഷനിലൂടെ നടന്നുപോകുകയായിരുന്ന വയോധികനെ ബൈക്ക് ഇടിച്ചുവീഴ്ത്തി. അമിതവേഗമാണ് അപകട കാരണം. പ്രധാന ജങ്ഷനുകളിൽ ഹമ്പുകൾ മറ്റും സ്ഥാപിച്ചാൽ അപകടം ഒരു പരിധിവരെ ഒഴിവാക്കാനാകും. ഈ ആവശ്യം പലതവണ ഉയർന്നെങ്കിലും നടപടി സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.