വീട്ടമ്മയുടെ മരണം: കൂടുതല്‍ തെളിവെടുത്തു

അമ്പലപ്പുഴ: വീട്ടമ്മയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ട സംഭവത്തിൽ പൊലീസ് കൂടുതല്‍ തെളിവെടുപ്പ്​ നടത്തി. പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡ്​ ശ്യാംനിവാസിൽ രമ (65) മരിച്ച സംഭവത്തിലാണ്​ തെളിവെടുത്തത്. ഭര്‍ത്താവ് ശശി, മകന്‍, മറ്റ് ബന്ധുക്കളെ ചോദ്യം ചെയ്തു. രമയെ ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സ് ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന സൂചന ലഭിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.