ഐ.എസ്.എം ഗോൾഡൻ ഹോം താക്കോൽ ദാനം നാളെ

അരൂക്കുറ്റി: ഐ.എസ്.എം ഗോൾഡൻ ഹോം പദ്ധതിയിൽ മൂന്ന് വീടുകളുടെ താക്കോൽ ദാനവും വീടുകളുടെ നിർമാണോദ്ഘാടനവും ഞായറാഴ്ച വടുതലയിൽ നടക്കും. 2018 ൽ ഐ.എസ്.എം അമ്പതാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 100 വീടുകൾ എന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്. ആലപ്പുഴ ജില്ല കമ്മിറ്റിയുടെ കീഴിലുള്ള നദുവത്ത് നഗർ മണ്ഡലം കമ്മിറ്റി അരൂക്കുറ്റി, പാണാവള്ളി പഞ്ചായത്തുകളിലായി നാല് വീടുകൾ നൽകി. മൂന്നെണ്ണത്തിന്‍റെ താക്കോൽ ദാനം ഞായറാഴ്ച വൈകീട്ട് നാലിന്​ അബ്റാർ ഓഡിറ്റോറിയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. നിർമാണോദ്ഘാടനം അഡ്വ. എ.എം. ആരിഫ് എം.പി നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ഗോൾഡൻ ഹോം കൺവീനർ അബ്ദുൽ ഷുക്കൂർ സ്വലാഹി, ചെയർമാൻ കെ.എം. മുഹമ്മദ്, കമ്മിറ്റി അംഗങ്ങളായ നൗഫർ ഹമീദ്, ടി.എം. അസ്ഹർ, അനസ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.