കണ്‍സ്ട്രക്​ഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ല സമ്മേളനം

ചേര്‍ത്തല: ജില്ല കണ്‍സ്ട്രക്​ഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു) ജില്ല സമ്മേളനം 12ന് ചേര്‍ത്തല എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടക്കുമെന്ന്​ ജനറല്‍ സെക്രട്ടറി എ.മഹേന്ദ്രന്‍, സ്വാഗതസംഘം കണ്‍വീനര്‍ പി.ഷാജിമോഹന്‍, ടി.ജി. രാധാകൃഷ്ണന്‍, വി.എ. പരമേശ്വരന്‍, പി.എസ്. ഗോപി എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന്​ നടക്കുന്ന സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി ആര്‍. നാസര്‍ ഉദ്ഘാടനം ചെയ്യും. യൂനിയന്‍ പ്രസിഡന്‍റ്​ സി.ബി. ചന്ദ്രബാബു അധ്യക്ഷത വഹിക്കും. 27ന്​ പാലക്കാട്ട്​ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്​ മുന്നോടിയായ സമ്മേളനത്തിൽ 160 പ്രതിനിധികള്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.