ആലപ്പുഴ: ജീവകാരുണ്യരംഗത്തെ മികച്ച പ്രവർത്തനത്തിന് സി.ബി.സി വാര്യർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡിന് മന്ത്രി സജി ചെറിയാൻ അർഹനായി. 50,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ഈ മാസം 16ന് വൈകീട്ട് നാലിന് ഹരിപ്പാട് ഭവാനി മന്ദിർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മുൻ മന്ത്രി ജി. സുധാകരൻ സമ്മാനിക്കും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം അഡ്വ. സി.എസ്. സുജാത പ്രതിഭകളെ ആദരിക്കും. വാർത്തസമ്മേളനത്തിൽ ചെയർമാൻ എം. സത്യപാലൻ, പ്രഫ. വി. കാർത്തികേയൻ, ജി. രവീന്ദ്രൻപിള്ള, ആർ. ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു. ജനതാദൾ-എസ് പ്രചാരണ പരിപാടി ആലപ്പുഴ: 'മുറിയരുത് മുറിയരുത് എന്‍റെ ഇന്ത്യയെ' എന്ന മുദ്രാവാക്യമുയർത്തി ജനതാദൾ-എസ് നടത്തുന്ന പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച ആലപ്പുഴയിൽ നടക്കും. രാവിലെ 10.30ന് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപം നടക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി ജി. സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ് കെ.എസ്. പ്രദീപ്കുമാർ, ജില്ല സെക്രട്ടറി സതീഷ് സത്യൻ, ജോസഫ് പാട്രിക്, ഷൈബു കെ. ജോൺ, മുജീബ് റഹ്മാൻ, സുബാഷ് ബാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.