പിണറായി അധികാരത്തില്‍ തുടരരുത്​ -പി.കെ. കൃഷ്ണദാസ്

ആലപ്പുഴ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ പുറത്തുവന്ന സാഹചര്യത്തില്‍ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് ഒരുനിമിഷം പോലും തുടരാന്‍ അര്‍ഹതയില്ലെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. മുഖ്യമന്ത്രി സത്യസന്ധത തെളിയിക്കണം. ആഭ്യന്തരവകുപ്പിലും പൊലീസിലും ഷാജ് കിരണി​ന്‍റെ പങ്ക്​ എന്താണെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍ സംശയനിഴലിലാണ്​. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് 13ന് ചേരുന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തില്‍ തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജില്ല പ്രസിഡന്‍റ്​ എം.വി. ഗോപകുമാര്‍, സംസ്ഥാന സമിതിയംഗം കൊട്ടാരം ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.