അമ്പലപ്പുഴ: വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രയോജനകരമായ വയോജനമിത്രം പദ്ധതി പഞ്ചായത്ത് വാർഡുകൾതോറും നടപ്പാക്കണമെന്ന് സീനിയർ സിറ്റിസൺ ഫോറം ജില്ല സമ്മേളനം ആവശ്യപ്പെട്ടു. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫോറം ജില്ല പ്രസിഡന്റ് എം. ശ്രീകുമാരൻ തമ്പി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രഫസർ എൻ.ഗോപിനാഥപിള്ള മുഖ്യപ്രഭാഷണം നടത്തി. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത, സിറ്റിസൺ ഫോറം ജില്ല സെക്രട്ടറി പി.ആർ. പുരുഷോത്തമൻ പിള്ള, ട്രഷറർ പി. നടരാജൻ, വൈസ് പ്രസിഡന്റ് ഇ.കെ. വിജയമ്മ എന്നിവർ സംസാരിച്ചു. ടാലന്റ് റക്കഗ്നിഷന്‍ നൈറ്റ് ആലപ്പുഴ: ഒന്നാമത് വൈ.എം.സി.എ ടാലന്റ് റക്കഗ്നിഷന്‍ നൈറ്റ് (പ്രാഗല്ഭ്യ അംഗീകാര രാത്രി) ആഘോഷിച്ചു. വൈ.എം.സി.എ ബാസ്‌കറ്റ്‌ബാള്‍, ടേബിള്‍ ടെന്നിസ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ചെസ്, പെയിന്റിങ് ആന്‍ഡ് ഡ്രോയിങ്, മ്യൂസിക് അക്കാദമികളില്‍നിന്ന് കഴിഞ്ഞ വര്‍ഷം ജില്ല, സംസ്ഥാന, ദേശീയ മത്സരങ്ങളില്‍ പ്രതിനിധീകരിക്കുകയും വിജയിക്കുകയും ചെയ്ത കലാ-കായിക പ്രതിഭകളെ അംഗീകരിക്കുന്നതിനായിരുന്നു പരിപാടി. പ്രസിഡന്റ് മൈക്കിള്‍ മത്തായി അധ്യക്ഷത വഹിച്ചു. ഒ.എൻ.ജി.സി ചീഫ് മാനേജരും മുന്‍ ബാസ്‌കറ്റ്‌ബാള്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനുമായ ആര്‍.മുരളീ കൃഷ്ണൻ വിശിഷ്ടാതിഥിയായിരുന്നു. ഡോ. കെ.എസ്. മനോജ് മുഖ്യാതിഥിയായി. ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു, ആലപ്പുഴ ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ബിച്ചു എക്‌സ്. മലയില്‍, ജില്ല ബാസ്‌കറ്റ്‌ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് ജോസഫ്, വൈ.എം.സി.എ സ്‌പോര്‍ട്‌സ് കമ്മിറ്റി ഡയറക്ടര്‍ ജോണ്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി മോഹന്‍ ജോര്‍ജ്, റോണി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. വൈ.എം.സി.എ -ഫെവിക്രിയേറ്റ് ചിത്രരചനാ മത്സരം -2022 വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. APL YMCA NIGHT ബാസ്കറ്റ്ബാൾ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ആർ. മുരളീകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.