ചെങ്ങന്നൂർ: 144 വയസ്സ് പിന്നിട്ട, ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലെ കുട്ടമ്പേരൂർ ഊട്ടുപറമ്പ് എം.എസ്.സി എൽ.പി സ്കൂളിൽ പ്രവേശനോത്സവം വർണാഭമായി. ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളിൽ പുതിയതായി 55 വിദ്യാർഥികൾ പ്രവേശനം നേടിയതോടെ ആകെ കുട്ടികൾ 95 ആയി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി പ്രവേശനോത്സവ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വത്സല ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ബി.കെ. പ്രസാദ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പൂർവവിദ്യാർഥികളായ തോമസ് ജോൺ (ക്രിസ്റ്റി), ചാലകം എഡിറ്റർ ജി. ശശിധരൻ പിള്ള (ചെന്നിത്തല ശശാങ്കൻ) എന്നിവരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷൻ സലിം പടിപ്പുരക്കൽ, ജനപ്രതിനിധികളായ സുജാത മനോഹരൻ, സെലീന നൗഷാദ്, അജിത് പഴവൂർ, അനീഷ് മണ്ണാരേത്ത്, വി.ആർ. ശിവപ്രസാദ്, ശാന്തിനി ബാലകൃഷ്ണൻ, കെ.സി. പുഷ്പലത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.എൻ. ശെൽവരാജൻ, കലാധരൻ കൈലാസം, രാജു താമരവേലീൽ, പി.ടി.എ പ്രസിഡന്റ് എം. കുമാർ, ബി.ആർ.സി കോഓഡിനേറ്റർ എസ്. സുജന, പ്രധാനാധ്യാപിക ജോളി കെ. ശാമുവേൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.