പ്രധാനമന്ത്രി ഗുണഭോക്താക്കളുമായി സംവദിച്ചു

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്‍റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനില്‍ സംവദിച്ചു. ആലപ്പുഴയിലെ ജില്ലതല പരിപാടി പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ല വികസന കമീഷണര്‍ കെ.എസ്. അഞ്ജു അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്‍റ്​ ഡയറക്ടര്‍ വി. പ്രദീപ് കുമാര്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ചര്‍ ഓഫിസര്‍ വി. രജിത, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ പ്രശാന്ത് ബാബു, ജില്ല മെഡിക്കല്‍ ഓഫിസര്‍ (ഐ.എസ്.എം) ഡോ. ശ്രീനിജൻ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അഞ്ജു എന്നിവര്‍ പങ്കെടുത്തു. വിവിധ വകുപ്പുകള്‍ മുഖേന നടപ്പാക്കുന്ന 15 കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ 300ലധികം ഗുണഭോക്താക്കൾ പ​​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.