എഴുപുന്ന ആശുപത്രിയിലെ നവീകരിച്ച കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു

അരൂർ: എഴുപുന്ന പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നവീകരിച്ച ഔട്ട് പേഷ്യന്‍റ്​ വിഭാഗം കെട്ടിടത്തിന്‍റെയും ലബോറട്ടറി-ഫാർമസി, ഓഫിസ്​ എന്നിവയുടെയും ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. സർക്കാറിന്‍റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം നടത്തിയത്. എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ് അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി, ദലീമ ജോജോ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ആർ. ജീവൻ, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടോമി ആതാളി, ക്ഷേമകാര്യ സമിതി അധ്യക്ഷ ദീപ, എൻ.എച്ച്.എം മാനേജർ ഡോ. രാധാകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി എഫ്. സെലീനമോൾ, മെഡിക്കൽ ഓഫിസർ ഡോ. കൊച്ചുത്രേസ്യ എന്നിവർ സംസാരിച്ചു. ചിത്രം എഴുപുന്ന പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നവീകരിച്ച ഔട്ട് പേഷ്യന്റ് കെട്ടിടത്തിന്‍റെയും ലബോറട്ടറി-ഫാർമസിയുടെയും ഓഫിസിന്‍റെയും ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.