ആലപ്പുഴ: പൊതുസ്ഥലം കൈയേറി സ്വകാര്യ വ്യക്തി നിര്‍മിച്ച റോഡ് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കി. മുട്ടത്തിപ്പറമ്പ് മാര്‍ക്കറ്റില്‍ നിര്‍മിച്ച റോഡാണ് പൊളിച്ചത്. കൈയേറ്റം ഒഴിപ്പിക്കാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കിയെങ്കിലും നിര്‍മിച്ചയാള്‍ റോഡ് പൊളിച്ചുമാറ്റാന്‍ തയാറായില്ല. തുടര്‍ന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് മണ്ണുമാന്തി ഉപയോഗിച്ച് പൊളിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രവീണ്‍ ജി. പണിക്കര്‍, സ്ഥിരം സമിതി അധ്യക്ഷൻ വി.എസ്. സുരേഷ് കുമാര്‍, പഞ്ചായത്ത് അംഗം ഗ്രേസി, സെക്രട്ടറി പി.പി. ഉദയസിംഹന്‍, ജൂനിയര്‍ സൂപ്രണ്ട് ആര്‍. രതീഷ് കുമാര്‍, ക്ലര്‍ക്ക് ശ്രീകാന്ത് വി. കമ്മത്ത് എന്നിവര്‍ നേതൃത്വം നല്‍കി. റോഡ് പൊളിച്ചുമാറ്റിയതിന്‍റെ ചെലവ് നിര്‍മിച്ചയാളില്‍നിന്ന് ഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.