പുലിയൂർ: രണ്ടാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു. കഴിഞ്ഞ 22നാണ് മുംബൈ ചന്ദ്രശേഖര ശർമ യജ്ഞാചാര്യനായി സത്രം ആരംഭിച്ചത്. സമാപന ദിവസം രാവിലെ പൃഥഗാത്മതപൂജ സമർപ്പണവും സർവൈശ്വര്യ പൂജയും നടന്നു. കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.എസ്. രാധാകൃഷ്ണന്‍റെ പ്രഭാഷണം, ഡോ. ശൂരനാട് ഹരികുമാറിന്റെ സോപാനസംഗീതം, വൈക്കം ഷാജിയുടെ നാഗസ്വരക്കച്ചേരി എന്നിവയും നടന്നു. വൈകീട്ട് ഗരുഡ വാഹനത്തിൽ കാഴ്ചശ്രീബലി നടന്നു. സത്രവേദിയിൽ പ്രതിഷ്ഠിച്ച മറ്റു നാല് ക്ഷേത്രത്തിലെയും ദേവസാന്നിധ്യങ്ങളെ പുലിയൂരപ്പൻ യാത്രയാക്കിയതോടെ സത്രത്തിനു പരിസമാപ്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡും പഞ്ചദിവ്യദേശദർശനും ചേർന്നുനടത്തുന്ന മൂന്നാമത് പാണ്ഡവീയ മഹാവിഷ്ണുസത്രം ആറന്മുളയിൽ നടത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.