ആലപ്പുഴ: സ്കൂൾ തുറക്കൽ മുന്നൊരുക്കത്തിന്‍റെ ഭാഗമായി കുട്ടികൾക്ക് സുരക്ഷയൊരുക്കാൻ ക്രമീകരണം സ്വീകരിച്ചതായി ജില്ല പൊലീസ് മേധാവി ജെ.ജയ്ദേവ് അറിയിച്ചു. എല്ലാ ബസ് സ്റ്റാൻഡുകളിലും പൊലീസ് സാന്നിധ്യമുണ്ടാകും. സ്‌കൂളുകൾക്ക് സമീപമുള്ള കടകളില്‍ പരിശോധന നടത്തി പുകയില ഉൽപന്നങ്ങളും വിദ്യാര്‍ഥികള്‍ക്ക് ഹാനികരമായ വസ്തുക്കളും വില്‍പന നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തും. ബസ് ജീവനക്കാരുടെയും മറ്റും സഭ്യമല്ലാത്തതായ പെരുമാറ്റങ്ങൾ അനുവദിക്കില്ല. സ്കൂള്‍ ബസുകൾ, മറ്റ് വാഹനങ്ങൾ എന്നിവയുടെ ഡ്രൈവർമാർക്ക് പ്രത്യേക ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. സ്കൂള്‍ മേഖലയില്‍ വാഹനങ്ങളുടെ വേഗത നിശ്ചയിച്ച പരിധി കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന സമയക്രമം ടിപ്പര്‍ ലോറികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. സ്കൂൾ പരിസരങ്ങളിലും സ്കൂൾ സമയങ്ങളിലും പൊലീസിന്‍റെ സേവനം ഉണ്ടാവും. മാതാപിതാക്കള്‍ നിയോഗിക്കുന്ന പ്രൈവറ്റ് വാഹനങ്ങളിൽ കുട്ടികളെ അനിയന്ത്രിതമായി കുത്തിനിറച്ച് കൊണ്ടുവരാൻ അനുവദിക്കില്ല. സ്കൂൾ കെട്ടിടങ്ങളുടെ / മതിലുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സംബന്ധിച്ചും, സ്കൂളിൽ ഹാനികരമായി നിൽക്കുന്ന അപകട ഭീഷണിയുള്ള മരങ്ങൾ ശിഖരങ്ങൾ എന്നിവ മുറിച്ച് മാറ്റുന്നതിനുമുള്ള നിർദേശങ്ങൾ സ്കൂൾ അധികൃതർക്ക് നൽകി. പിങ്ക് പൊലീസും പ്രത്യേക ബൈക്ക് പട്രോളിങ് യൂനിറ്റും നിരത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.