അരൂർ: . 21ാം വാർഡിൽ സ്ഥിതി ചെയ്യുന്ന പൊതുശ്മശാനം ലക്ഷങ്ങൾ ചെലവഴിച്ചാണ് നിർമിച്ചിത്. രണ്ട് മൃതദേഹങ്ങൾ ഒരേസമയം സംസ്കരിക്കാനുള്ള സൗകര്യവും ആധുനിക സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ സാങ്കേതിക തകരാറുകളാണ് സംസ്കാരത്തിന് തടസ്സമായത്. എന്നാൽ, പിന്നീട് ഓപറേറ്റർ ഇല്ലെന്ന കാരണത്താൽ മുടക്കുകയായിരുന്നു. പഞ്ചായത്തിൽ എല്ലാ സംവിധാനങ്ങളുടെയുമുള്ള ക്രിമിറ്റോറിയം നിലവിലുള്ളപ്പോൾ മൃതദേഹം സംസ്കരിക്കാൻ എറണാകുളം ജില്ലയിലെ പോകേണ്ട ഗതികേടിലാണ് അരൂർ നിവാസികളെന്ന് 21ാം വാർഡ് മെംബർ സന്ധ്യ ശ്രീജൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാന് അയച്ച പരാതിയിൽ പറയുന്നു. അതേസമയം, ഉടൻ പ്രവർത്തനസജ്ജമാക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.പി. ബിജു പറഞ്ഞു. ഓപറേറ്ററെ ഇൻറർവ്യൂ ചെയ്തെടുത്ത് പരിശീലനം നൽകേണ്ട താമസമേയുള്ളൂ എന്നും വ്യക്തമാക്കി. ചിത്രം അരൂർ പൊതുശ്മശാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.