സ്നേഹഭവനം താക്കോൽ കൈമാറി

മണ്ണഞ്ചേരി: പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് നിർമിച്ച സ്നേഹഭവനത്തി‍ൻെറ താക്കോൽ കൈമാറി. മഴയും വെയിലുമേറ്റ് പ്ലാസ്റ്റിക് ചാക്ക് വിരിച്ച ഷെഡിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് ഇനി സുരക്ഷയുടെ തണലിൽ അന്തിയുറങ്ങാം. കാവുങ്കൽ തോപ്പുവെളി സുനിൽകുമാറും ഭാര്യ അജിതയും മൂന്ന് കുഞ്ഞുങ്ങളുമടങ്ങിയ കുടുംബത്തിനാണ് ട്രസ്റ്റ് വീട് നിർമിച്ചു നൽകിയത്. സ്വന്തമായി വസ്തുവില്ലാത്തതിനാൽ വീട് എന്ന സ്വപ്നം ഇവർക്ക് വിദൂരമായിരുന്നു. മൂന്നാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ഈ കുടുംബത്തെ കണ്ടതെന്ന് ട്രസ്റ്റ് രക്ഷാധികാരിയും ജില്ല പഞ്ചായത്ത് അംഗവുമായ ആർ. റിയാസ് പറഞ്ഞു. വസ്തുസംബന്ധമായ തടസ്സങ്ങൾ ഒഴിവാക്കാനും ഇടപെട്ടിട്ടുണ്ടെന്ന് റിയാസ് പറഞ്ഞു. വീടിന് സമീപം ചേർന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ് താക്കോൽ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി.എ. ജുമൈലത്ത്, വി.കെ. ഉല്ലാസ്, കെ.വി. രതീഷ്, പി. വിനീതൻ, കെ.എസ്. ഹരിദാസ്, കെ.ആർ. കവിത, നൗഷാദ് പുതുവീട്, സനൂപ് കുഞ്ഞുമോൻ, വി.പി. ചിദംബരൻ, ആർ. ശശിയപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.