വധശ്രമ കേസിൽ ലഹരിമാഫിയ സംഘം പിടിയിൽ

കായംകുളം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. വള്ളികുന്നം കടുവിനാൽ എം.എം കോളനിയിൽ കൊച്ചുവിള പടീറ്റതിൽ മുനീർ (36), കരുനാഗപ്പള്ളി കുലശ്ശേഖരപുരം ആദിനാട് പുത്തൻവീട്ടിൽ ഗുരുലാൽ (31), കരുനാഗപള്ളി ആദിനാട്ട് വിഷ്ണുഭവനത്തിൽ ഉണ്ണി (34) എന്നിവരെയാണ് വള്ളികുന്നം പൊലീസ് പിടികൂടിയത്. താമരക്കുളം പച്ചക്കാട് അനിൽ ഭവനത്തിൽ അനിലിനെ (21) അക്രമിച്ച കേസിലാണ് നടപടി. തലക്ക് സാരമായി പരിക്കേറ്റ ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 26ന് രാത്രി 11.30ന് വള്ളിക്കുന്നം താളിരാടി രഹുലി‍ൻെറ വീട്ടിൽ കയറിയാണ് പ്രതികൾ അക്രമം നടത്തിയത്. പ്രദേശത്തെ ലഹരിസംഘമായി പ്രവർത്തിക്കുന്ന പ്രതികളിൽനിന്ന്​ കഞ്ചാവും എം.ഡി.എം.എയും അടക്കമുള്ളവയും പിടികൂടിയിട്ടുണ്ട്. സി.ഐ എം.എം. ഇഗ്ന്യേഷ്യസ്, എസ്.ഐ ജി. ഗോപകുമാർ, പ്രൊബേഷനൽ എസ്.ഐ ബാലജി, എസ്.ഐ അൻവർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ വിഷ്ണു, ജിഷ്ണു മിനീഷ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. ചിത്രം:APLKY1CRAIM വള്ളികുന്നത്ത് വധശ്രമ കേസിൽ അറസ്റ്റിലായ പ്രതികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.