അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർക്ക്​ സസ്‌പെൻഷൻ

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസറെ സസ്‌പെന്‍ഡ്​ ചെയ്തു. മുമ്പ് ചുമതല വഹിച്ചിരുന്ന ത്രിക്കാരിയൂർ ക്ഷേത്രത്തിലെ ജോലിയിൽ ക്രമക്കേട് കാണിച്ചതി‍ൻെറ പേരിൽ കെ. ഇന്ദുകുമാരിയെയാണ് സസ്‌പെൻഡ്​ ചെയ്തത്. ത്രിക്കാരിയൂർ ക്ഷേത്രം ശാന്തി രാഹുൽ ഷാജൻ 418 ദിവസത്തോളം ജോലിയിൽ പ്രവേശിക്കാതിരുന്ന വിവരം മേൽ ഉദ്യോഗസ്ഥരെ അറിയിക്കുകയോ ഇയാൾക്കെതിരെ നടപടി സ്വീകരിക്കുകയൊ ചെയ്തിരുന്നില്ല. അസി. ദേവസ്വം കമീഷണർ തസ്തികയിൽ ജോലി നോക്കുന്ന ഉദ്യോഗസ്ഥർ താങ്കളുടെ അധികാരപരിധിയിൽ വരുന്ന ദേവസ്വങ്ങളിലും ഓഫിസുകളിലും കൃത്യമായ പരിശോധന നടത്തി വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും വിവരം മേൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട്​ ചെയ്യുന്നതിനും ബാധ്യസ്ഥരാണെങ്കിലും കെ. ഇന്ദുകുമാരിയുടെ ഭാഗത്തുനിന്നും അത്തരത്തിലുള്ള നടപടി ഉണ്ടായില്ല. ഇതുകാരണം, ദീർഘകാലമായി അനധികൃതമായി വിട്ടുനിന്ന പാർട്ട് ടൈം ശാന്തി രാഹുൽ ഷാജ‍ൻെറ പേര് ഉദ്യോഗകയറ്റ പട്ടികയിൽ ഉൾപ്പെടുകയുണ്ടായി. ഇതിനെതിരെ മറ്റൊരു ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് നടത്തിയ അന്വേഷണത്തിലാണ്​ നടപടി. അമ്പലപ്പുഴയിലും ഇവർക്കെതിരെ ഭക്തരുടെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പാൽപായസം അഴിമതി ആരോപിച്ച് ഭക്തർ ദേവസ്വം ഓഫിസ് ഉപരോധിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.