ചെങ്ങന്നൂർ: തമിഴ്നാട്ടിലെ കടലൂരിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധാനംചെയ്ത പോൾ വാൾട്ടിൽ സ്വർണം നേടി ചെങ്ങന്നൂരിൻെറ അഭിമാനമായി 63 കാരനായ മുണ്ടങ്കാവ് പുന്നപ്പുഴ നസ്രേത്തിൽ ഡോ. സാബു പി. ശാമുവേൽ. ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ നാലുതവണ ഇന്ത്യയെ പ്രതിനിധാനംചെയ്ത സാബു കോഴിക്കോട് മെഡിക്കൽ കോളജ് കായിക വിഭാഗം മുൻ മേധാവിയും കായിക സംഘാടകനുമാണ്. 1986ൽ ഊട്ടിയിലെ ഗുഡ്ഷെപ്പേഡ് സ്കൂളിൽ കായിക അധ്യാപകനായിട്ടാണ് തുടക്കം. കോതമംഗലം പോളിടെക്നിക്, കോഴിക്കോട് ഫിസിക്കൽ എജുക്കേഷൻ കോളജ്, ഗവ. കോളജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ എന്നിവിടങ്ങളിലെ സേവനത്തിനുശേഷം 1994 ലാണ് കോഴിക്കോട് മെഡിക്കൽ കോളജിലെത്തുന്നത്. സ്കൂൾ പഠന കാലത്ത് കായികരംഗത്ത് സജീവമായിരുന്ന സാബു, സംസ്ഥാന, ദേശീയ തലത്തിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. 1984 ൽ വൈ.എം.സി.എ കോളജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ കോഴ്സ് പഠനകാലത്ത് 100 മീറ്ററിൽ 10.90 സെക്കൻഡിൽ പൂർത്തിയാക്കി മദ്രാസ് സർവകലാശാലയിലെ റെക്കോഡ് ഇപ്പോഴും തുടരുന്നു. മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, ഫെഡറേഷൻ ഓഫ് ഇന്ത്യ ജോയന്‍റ് സെക്രട്ടറി, കേരള ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാന അസി. സെക്രട്ടറി എന്നീ നിലകളിലും ഇന്ത്യയിൽ നടന്ന നിരവധി അന്താരാഷ്ട്ര മത്സരങ്ങളുടെ സംഘാടക സമിതിയുടെ പ്രധാന ചുമതലക്കാരനായും പ്രവർത്തിച്ചു. സാബുവിനെ സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം .ശശികുമാർ പൊന്നാടയണിയിച്ച് ആദരിച്ചു. കാലിക്കറ്റ് സർവകലാശാല മുൻ ഡെപ്യൂട്ടി രജിസ്ട്രാർ എ.ആർ. അൽഫോൻസാണ് ഭാര്യ. പിതാവിൻെറ കായിക പാരമ്പര്യം തുടരുന്ന മകൻ ദീപു പി. സാബു സോഫ്റ്റ് ബാളിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ഡൽഹിയിൽ സെൻട്രൽ വെയർഹൗസ് കോർപറേഷനിൽ സീനിയർ അസി. മാനേജരാണ്. മകൾ നീതു പി. സാബു കർണാടക റാവ സർവകലാശാലയിൽ ഉദ്യോഗസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.