അധ്യാപികക്ക് പൂർവ വിദ്യാർഥികളുടെ സ്നേഹാദരം

അമ്പലപ്പുഴ: കാക്കാഴം ഹൈസ്കൂളിൽനിന്ന് വിരമിക്കുന്ന അധ്യാപികക്ക് സ്നേഹാദരം നൽകി പൂർവ വിദ്യാർഥികൾ. പ്രധാനാധ്യാപികയുടെ ചുമതലയുള്ള രാജലക്ഷ്മിക്കാണ് 90-91ൽ എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ ചേർന്ന് ആദരം നൽകിയത്. പൂർവ വിദ്യാർഥിയും മാധ്യമപ്രവർത്തകനുമായ ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാഹിദ് മാവുങ്കൽ അധ്യക്ഷത വഹിച്ചു. അജീഷ്, മുനീർ, രാജേഷ് സഹദേവൻ, ഷിബു, സഫീർ പീടിയേക്കൽ, ബിനു, അജിത, സാബു, ഷഫീഖ് ചേലക്കപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. (സ്നേഹാദര സമ്മേളനം പൂർവ വിദ്യാർഥിയും മാധ്യമപ്രവർത്തകനുമായ ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.