അരൂക്കുറ്റി പൊതുശ്മശാനം പൂട്ടിക്കിടക്കുന്നത്​ സാങ്കേതിക സമിതിയുടെ അംഗീകാരം കിട്ടാത്തതിനാൽ

അരൂക്കുറ്റി: പഞ്ചായത്തിലെ ഗ്യാസ് ക്രിമിറ്റോറിയമായ പ്രശാന്തി പൊതുശ്മശാനം പ്രവർത്തനം പുനരാരംഭിക്കാത്തത്​ ജില്ല സാങ്കേതിക സമിതിയുടെ അംഗീകാരം ലഭിക്കാത്തതിനാൽ. പ്രവർത്തനം നിലച്ചിട്ട് രണ്ടുമാസത്തോളമായി. അറ്റകുറ്റപ്പണിക്കെന്ന്​ പറഞ്ഞാണ്​ ഇത്​ പൂട്ടിയത്​. പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതി ഫണ്ട്​ വകയിരുത്തി, ടെൻഡർ നടപടി പൂർത്തീകരിച്ച് എസ്റ്റി മേറ്റും സമർപ്പിച്ചതാണ്. ഇതിനായി ജില്ല സാങ്കേതിക സമിതിയുടെ അംഗീകാരം ലഭിക്കണം. അതിനായി പഞ്ചായത്ത് ഭരണസമിതി പലപ്രാവശ്യം ആവശ്യ​പ്പെട്ടിട്ടും ഇന്നുവരെ ലഭിച്ചിട്ടില്ല. സാങ്കേതിക വകുപ്പിന്‍റെ അംഗീകാരത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. കോവിഡ്​ കാലത്ത്​ സമീപ പഞ്ചായത്തുകളിൽനിന്നുവരെ ഇവിടെ മൃതദേഹങ്ങൾ ദഹിപ്പിച്ചിരുന്നു. മഴക്കാലമാകുന്നതോടെ വീടുകളിൽ സൗകര്യമില്ലാത്തവർക്ക് പ്രയോജനമുണ്ടാകേണ്ട പൊതു ശ്മശാനം എത്രയും വേഗം നവീകരണം നടത്തി പൊതുജനങ്ങൾക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ക്രിമിറ്റോറിയം പ്രവർത്തനം പുനരാരംഭിക്കാത്തതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ്​ കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.