തിരുവനന്തപുരം: അങ്കമാലിയിൽ പിതാവിൻെറ മർദനത്തിരയായി ആശുപത്രിയിലായിരുന്ന കുഞ്ഞിനും അമ്മക്കും താമസസൗകര്യവും സംരക്ഷണവും ഏർപ്പെടുത്തി വനിത കമീഷൻ. കമീഷൻെറ ഇടപെടലിനെ തുടർന്ന് എറണാകുളം ശിശുക്ഷേമ സമിതി സഹായത്തോടെ പെരുമ്പാവൂർ പുല്ലുവഴിയിൽ സ്നേഹജ്യോതി എന്ന സ്ഥാപനത്തിലാണ് ഇവർക്ക് താമസ സൗകര്യം ലഭിച്ചത്. അമ്മയെയും കുഞ്ഞിനെയും കേസിൻെറ നടപടിക്രമങ്ങൾ പൂർത്തിയാവുന്നതുവരെ ഈ സ്ഥാപനത്തിൽ സംരക്ഷിക്കുമെന്ന് കമീഷൻ അംഗം അഡ്വ. ഷിജി ശിവജി അറിയിച്ചു. സ്വദേശമായ നേപ്പാളിലേക്ക് പോകണമെന്ന് കുഞ്ഞിൻെറ അമ്മ ആവശ്യപ്പെട്ടിരുന്നു. കേസും മറ്റ് നടപടികളും പൂർത്തിയായശേഷം ഇക്കാര്യത്തിന് മുൻകൈയെടുക്കുമെന്നും ഷിജി പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിനെ ശനിയാഴ്ചയാണ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.