ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങള്‍ തുറന്നു

കൊല്ലം: കുടുംബശ്രീ മിഷന്‍, കെ.എസ്​.എഫ്​.ഇ, വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹായത്തോടെ പ്ലസ് വണ്‍, പ്ലസ് ടു, ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് പലിശരഹിത വ്യവസ്ഥയില്‍ ലാപ്‌ടോപ് നല്‍കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കെ.എസ്​.എഫ്​.ഇയുടെ സഹായത്തോടെ ജില്ലയിലെ ഉള്‍നാടന്‍ മേഖലയിലെ 16 കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങളുടെ ഉദ്ഘാടനവും ടി.വി വിതരണവും കുണ്ടറ കച്ചേരിമുക്കിലെ സഹൃദയ കലാകേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ല പഞ്ചായത്തംഗം ജൂലിയറ്റ് നെല്‍സണ്‍ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡി​ൻെറ കുണ്ടറ, പടപ്പക്കര, പെരിനാട്, അഞ്ചാലുംമൂട്, പെരിനാട് പ്രാഥമിക മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘങ്ങള്‍, പ്രാദേശിക ക്ലബുകള്‍, ഗ്രന്ഥശാലകള്‍, അങ്കണവാടികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.