കോണ്‍ഗ്രസിൽ കർമശേഷി വിശകലനത്തിനു തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടനാസംവിധാനം കൂടുതല്‍ ശക്തമാക്കുന്നതി​ൻെറ ഭാഗമായി നടത്തുന്ന പെര്‍ഫോമന്‍സ് അസെസ്‌മൻെറ്​ സിസ്​റ്റത്തിന് തുടക്കമായി. കെ.പി.സി.സി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഈ സംവിധാനം മികച്ച പ്രവര്‍ത്തകരെ കണ്ടെത്തുന്നതിനും പ്രവര്‍ത്തക്ഷമമല്ലാത്തവരെ നീക്കം ചെയ്യുന്നതിനും വേണ്ടിയുള്ളതാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഡി.സി.സി പ്രസിഡൻറുമാര്‍, ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുത്തു. കെ.പി.സി.സി ഭാരവാഹികളു​െടയും ഡി.സി.സി പ്രസിഡൻറുമാരു​െടയും ആദ്യ റിപ്പോര്‍ട്ടിങ്​ ജൂലൈ 10നകം നടക്കും. തുടര്‍ന്നുള്ള റിപ്പോര്‍ട്ടിങ്​ എല്ലാ മാസവും അഞ്ചിനുള്ളില്‍ നടക്കും. ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡൻറുമാര്‍, മണ്ഡലം പ്രസിഡൻറുമാര്‍, പോഷകസംഘടനാ ഭാരവാഹികള്‍, അസംബ്ലി, ബ്ലോക്ക് മണ്ഡലം ചുമതലക്കാര്‍ എന്നിവരുടെ റിപ്പോര്‍ട്ടിങ്​ ആഗസ്​റ്റിൽ ആരംഭിക്കും. തുടര്‍ന്ന് ബൂത്ത്-വാര്‍ഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഭാരവാഹികളുടെ പ്രവര്‍ത്തനമികവ് വിലയിരുത്തി ഗ്രേഡിങ്​ നടത്താന്‍ ഉദ്ദേശിച്ചുള്ളതാണ്​ പി.എ.എസ്. സംഘടനാപ്രവര്‍ത്തനത്തില്‍ വീഴ്ചവരുത്തുന്നവർക്കെതിരെ കര്‍ശന നടപടികള്‍ പ്രതിമാസ റിപ്പോര്‍ട്ടിങ്ങിൻെറ അടിസ്ഥാനത്തിലെടുക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മൻ ചാണ്ടി, കെ.പി.സി.സി ജന. സെക്രട്ടറിമാരായ കെ.പി. അനില്‍കുമാര്‍, സജീവ് ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.