രണ്ടാംഘട്ട കെയർ ഹോം ഫ്ലാറ്റ്​ സമുച്ചയം ഉടൻ ^സഹകരണ മന്ത്രി

രണ്ടാംഘട്ട കെയർ ഹോം ഫ്ലാറ്റ്​ സമുച്ചയം ഉടൻ -സഹകരണ മന്ത്രി തിരുവനന്തപുരം: രണ്ടാംഘട്ട കെയർഹോമി​ൻെറ ഭാഗമായ ഫ്ലാറ്റ് സമുച്ചയത്തി​ൻെറ പണി ഉടൻ ആരംഭിക്കുമെന്ന്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയോട് കേന്ദ്ര സർക്കാർ അവഗണന തുടരുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് കേരളമാണ്. ഇപ്പോഴത്തെ ഓർഡിനൻസിലൂടെ കൊണ്ടുവന്ന നിയമഭേദഗതി കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. കെയർഹോം പദ്ധതിയിലെ 2,000ാം വീടി​ൻെറ താക്കോൽ കുമാരപുരം പടിഞ്ഞാറ്റിൽ ലെയിനിൽ സിദ്ധാർഥന് മന്ത്രി കൈമാറി. സംസ്ഥാന സഹകരണ യൂനിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ, വകുപ്പ് സെക്രട്ടറി മിനി ആൻറണി, രജിസ്ട്രാർ നരസിംഹുഗരി ടി.എൽ. റെഡ്​ഡി, കേരള ബാങ്ക് സി.ഇ.ഒ പി.എസ്. രാജൻ എന്നിവരും സംസാരിച്ചു. സഹകരണ സംഘങ്ങൾക്ക്​ അവാർഡ് പ്രഖ്യാപിച്ചു തിരുവനന്തപുരം: 2019ലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് പ്രഖ്യാപിച്ചു. എട്ട്​ വിഭാഗങ്ങളിലായി 25 സഹകരണ സംഘങ്ങൾ അവാർഡിന് അർഹരായി. സഹകരണ മന്ത്രിയുടെ പ്രത്യേക പുരസ്‌കാരത്തിന് കൺസ്യൂമർ ഫെഡറേഷനും കാർഷിക ഭക്ഷ്യമേഖലയിലെ ആധുനികവത്കരണത്തിന് ഇന്നവേഷൻ അവാർഡിന് എറണാകുളം പള്ളിയാക്കൽ സഹകരണ ബാങ്കും മികച്ച പരിസ്ഥിതി പ്രവർത്തനത്തിന് പാലക്കാട് മണ്ണാർക്കാട് റൂറൽ സർവിസ് സഹകരണ ബാങ്കും മികച്ച പ്രവർത്തനത്തിനുള്ള എക്സലൻസ് അവാർഡ് കേരള ബാങ്കും നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.