കലാകാരന്മാർക്ക് പ്രത്യേക ധനസഹായ പാക്കേജ്‌ പ്രഖ്യാപിക്കണം - മക്കാസ

കൊല്ലം: അസംഘടിത മേഖലയിലെ കലാകാരന്മാർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് മാപ്പിള കലാ സാഹിത്യ സമിതി (മക്കാസ) സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഈ മേഖലയിൽ ഉപജീവനം കണ്ടെത്തിയിരുന്ന നിരവധി പേരുടെ കുടുംബങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ മൂലം പട്ടിണിയിലാണ്. ഇവരെ സഹായിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണം. വാരിയൻകുന്നൻ എന്ന പേരിൽ ചരിത്രാധിഷ്ഠിത സിനിമ നിർമിക്കുന്നതിനെതിരെ ആഷിക് അബു, നടൻ പൃഥ്വിരാജ് എന്നിവർക്കെതിരെ സംഘ്​പരിവാർ ഭീഷണി മുഴക്കുന്നതിനെ യോഗം അപലപിച്ചു. മക്കാസയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠന ക്ലാസ് തുടങ്ങാനും യോഗം തീരുമാനിച്ചു. മുൻ സംസ്ഥാന സ്പെഷൽ അറബിക് ഓഫിസർ ബഷീർ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ്​ അബ്​ദുൽ കരീം മുസ്​ലിയാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സജീദ് ഖാൻ പനവേലിൽ, ഓർഗനൈസിങ് സെക്രട്ടറി സലാം പോരുവഴി, സംസ്ഥാന ട്രഷറർ അബ്​ദുൽ അസീസ്, അബ്​ദുൽ ജബ്ബാർ, എസ്. അഹമ്മദ് ഉഖൈൽ, എസ്.ഷഫീഖ് പോരുവഴി, അബ്​ദുൽ സമദ്, ഡോ. ഫാറൂഖ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.