'മദ്റസ വിദ്യാഭ്യാസം: ഓൺലൈൻ പ്രയോജനപ്പെടുത്തണം'

കൊല്ലം: ദക്ഷിണ കേരള ഇസ്​ലാംമത വിദ്യാഭ്യാസ ബോർഡി​ൻെറ സിലബസനുസരിച്ച് നടക്കുന്ന ഓൺലൈൻ മദ്റസ ക്ലാസിൽ എല്ലാ വിദ്യാർഥികളെയും പങ്കെടുപ്പിക്കാൻ രക്ഷാകർത്താക്കളും ഉസ്​താദുമാരും മദ്റസ മാനേജ്മെ​ൻറും ശ്രദ്ധചെലുത്തണമെന്നും കുട്ടികളെ പ്രത്യേക വാട്സ്​ആപ് ഗ്രൂപ്പായി തിരിച്ച് പഠനരംഗം കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും വിദ്യാഭ്യാസ ബോർഡ് ജന. സെക്രട്ടറി കടയ്ക്കൽ അബ്​ദുൽ അസീസ്​ മൗലവി. ഓൺലൈൻ ക്ലാസിന് നേതൃത്വം നൽകുന്ന ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി ക്ലാസിനെക്കുറിച്ച് വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.