Posted On
date_range Updated On
date_range ചിക്കൻ ബർഗറിൽ ജീവനുള്ള പുഴു; ദേഹാസ്വാസ്ഥ്യം, യുവതികൾ ചികിത്സ തേടി VIDEO
കോഴിക്കോട്: വെള്ളിമാടുകുന്ന് മൂഴിക്കലിലെ എം.ആർ ഹൈപ്പർമാർക്കറ്റിൽനിന്നും വാങ്ങിയ ചിക്കൻ ബർഗറിൽ ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. ബർഗർ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ട യുവതികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ചൊവ്വാഴ്ച വൈകുന്നേരം 6.30ഓടെ ഓൺലൈനിൽ ഓർഡർ ചെയ്താണ് രണ്ട് ബർഗർ വാങ്ങിയത്. ഒരെണ്ണം പൂർണമായി കഴിച്ച ശേഷം പരിശോധിച്ചപ്പോൾ രണ്ടാമത്തെ ബർഗറിൽ പുഴുവിനെ കണ്ടെത്തുകയായിരുന്നു.
തുടർന്ന്, ഹൈപ്പർമാർക്കറ്റിലെ ഡെലിവറി ബോയിയെ വിളിച്ച് ബർഗർ തിരിച്ചേൽപ്പിച്ചു. വിഷയം ഹൈപ്പർമാർക്കറ്റ് മാനേജറെ വിളിച്ച് അറിയിക്കുകയും ചെയ്തു.
പിറ്റേന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് ചേവായൂർ പൊലീസിൽ പരാതി നൽകി. കോഴിക്കോട് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.