മദ്യശാല തുറക്കല്‍: ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കരുതെന്ന് സർക്കാറിനോട് ഹൈകോടതി

കൊച്ചി: ദേശീയപാതയോരത്തെ മദ്യശാലകൾ തുറക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കരുതെന്ന് സർക്കാറിനോട് ഹൈകോടതി വ്യക്തമാക്കി. വിധി സർക്കാർ ദുർവ്യാഖ്യാനം ചെയ്തു. ഓരോ അപേക്ഷയും പ്രത്യേകം പരിശോധിച്ച് തീരുമാനിക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം. കോടതിയുടെ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചു. ബാറുകാർക്ക് വേണ്ടി കോടതിയുടെ ചുമലിൽ കയറി സർക്കാർ വെടിവെച്ചതായി കോടതി പറഞ്ഞു.

ആരോട് ചോദിച്ചാണ് ബാറുകൾ തുറന്നത്. ദേശീയ പാതയെന്ന് സർക്കാറിനും മന്ത്രിക്കും ബോധ്യമുണ്ടായിരുന്നു. എന്നിട്ടും ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചെന്നും ഹൈകോടതി വ്യക്തമാക്കി. മദ്യശാലകൾ തുറക്കുന്നതിനെതിരെ കൊയിലാണ്ടി മുനിസിപ്പൽ കൗൺസിലർ ഇബ്രാഹിം കുട്ടി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയത്. 

ജനരോഷം മറികടക്കാൻ കോടതിയെ മറികടക്കരുതായിരുന്നു. അവ്യക്തതയുണ്ടെങ്കിൽ കോടതിയെ തന്നെ സമീപിക്കണമായിരുന്നുവെന്നും ഹൈകോടതി പറഞ്ഞു. പുതിയ ബിയർ–വൈൻ പാർലറുകൾ തുറക്കേണ്ടെന്നാണ് നേരത്തെ വിധിയിൽ പറഞ്ഞിരുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അപ്പീലുകളിൽ നാളെ കോടതി തീരുമാനം അറിയിക്കും.

മദ്യശാലകൾ തുറക്കുന്നതിനെതിരായി നൽകിയ ഹർജിയിൽ വിധി പറയും വരെ ബാറുകൾ തുറക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ നേരത്തേ തുറന്ന ഇരുപതോളം ബാറുകളുടെ കാര്യത്തിലും ആശങ്കയായി. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ബാറുടമകൾ അനുകൂല ഉത്തരവ് നേടിയെടുത്തതെന്നായിരുന്നു ഹർജിക്കാരൻറെ ആരോപണം. കണ്ണൂർ– വെങ്ങളം-കുറ്റിപ്പുറം ഭാഗവും ചേർത്തല– ഓച്ചിറ– തിരുവനന്തപുരം ഭാഗം വരെയുള്ള മദ്യശാലകൾ തുറക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെയാണ് ഹൈക്കോടതി ഇടപെടൽ.
 

Tags:    
News Summary - liquor ban on highways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.