ഇന്‍ര്‍നാഷനല്‍ പ്രസിഡന്റ് എ.പി. സിങ്ങില്‍നിന്നും മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറി ജെയിംസ് വളപ്പില മള്‍ട്ടിപ്പിള്‍ ചാമ്പ്യന്‍ ട്രോഫി ഏറ്റുവാങ്ങുന്നു. ഗ്ലോബല്‍ ആക്ഷന്‍ ടീം ഏരിയ ലീഡര്‍ വാമന കുമാര്‍, പാസ്റ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍മാരായ മുരുകന്‍, വംശിധര്‍ ബാബു, മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രാജന്‍ നമ്പൂതിരി എന്നിവര്‍ സമീപം

മള്‍ട്ടിപ്പിള്‍ ചാമ്പ്യന്‍ ട്രോഫി ജയിംസ് വളപ്പിലക്ക് സമ്മാനിച്ച് ലയണ്‍സ് ഇന്റര്‍നാഷനല്‍ പ്രസിഡന്റ് എം.പി സിങ്

കൊച്ചി: 2024-25 ലയണിസ്റ്റിക് വര്‍ഷത്തില്‍ 2000-ത്തിനടുത്ത് പുതിയ മെംബര്‍മാരെ ചേര്‍ക്കുകയും 25-ഓളം പുതിയ ക്ലബ്ബുകളുടെ രൂപീകരണവും നടത്തിയ ലയണ്‍സ് ഡിസ്ട്രിക്ട് 318ഡിയുടെ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജെയിംസ് വളപ്പിലക്ക് മള്‍ട്ടിപ്പിള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി ഇന്റര്‍നാഷണല്‍ പ്രസിഡന്റ് എ.പി. സിങ് സമ്മാനിച്ചു. സമസ്തമേഖലകളിലും അദ്ദേഹം കാഴ്ച്ചവെച്ച സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം.

മെംബര്‍ഷിപ്പിലും പുതിയ ക്ലബ്ബുകളിലും ലോകത്തില്‍ നാലാം സ്ഥാനവും ആഗോളതലത്തില്‍ സേവനരംഗത്ത് ഒന്നാം സ്ഥാനവും കരസ്ഥമാക്കി. വയനാട് ചൂരല്‍മലയില്‍ ലയണ്‍സ് ഹോസ്പിറ്റലിന്റെ നിർമാണത്തിനായി ലയണ്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലേക്ക് 2 കോടി രൂപ സ്വരൂപിച്ചു. എറണാകുളം ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന മള്‍ട്ടിപ്പിളിന്റെ മെഗാ ഇന്‍ഡക്ഷന്‍ ചടങ്ങിലാണ് ആദരം നല്‍കിയത്. മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രാജന്‍ നമ്പൂതിരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

ഈ വര്‍ഷം മെംബര്‍ഷിപ്പ് ചാലഞ്ച്, ന്യൂ ക്ലബ് ചാലഞ്ച്, എൽസിഐഫ് കോണ്‍ട്രിബ്യൂഷന്‍ തുടങ്ങിയവയില്‍ മികവ് പുലര്‍ത്തിയ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍മാരെയും ലയണ്‍ ലീഡര്‍മാരെയും ചടങ്ങില്‍ ആദരിച്ചു. പാസ്റ്റ് ഇന്റര്‍നാഷനല്‍ ഡയറക്ടര്‍മാരായ വി.പി. നന്ദകുമാര്‍, മുരുകന്‍, വംശിധര്‍ ബാബു, ഗ്ലോബല്‍ ആക്ഷന്‍ ടീം ഏരിയ ലീഡര്‍ അഡ്വ. വാമനകുമാര്‍, എല്‍സിഐഎഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ അമര്‍നാഥ്, ഈ വര്‍ഷത്തെ ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ ജെയിന്‍ സി. ജോബ്, വിന്നി ഫിലിപ്പ്, ഷൈന്‍കുമാര്‍, ജയകൃഷ്ണന്‍, അനില്‍കുമാര്‍, രവി ഗുപ്ത എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ആയിരത്തോളം ലയണ്‍ മെംബര്‍മാര്‍ പങ്കെടുത്തു.

Tags:    
News Summary - Lions International presents the Multiple Champion Trophy to James Valappila

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.