തൃശൂർ: കേരളവർമ കോളജ് അധ്യാപിക ദീപനിശാന്തിനെതിരെ നവമാധ്യമങ്ങളിലൂടെ കൊലവിളി നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി നേതാക്കളായ രമേശ്കുമാർ നായർ, ബിജു നായർ എന്നിവർക്കെതിരെയാണ് തൃശൂർ വെസ്റ്റ് സി.ഐ സി.ജെ. മാത്യു കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
തന്നെയും കുടുംബത്തെയും അവഹേളിക്കുകയും കൊലവിളി നടത്തുകയും ചെയ്യുന്ന സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവർക്ക് കഴിഞ്ഞ ദിവസം ദീപ നിശാന്ത് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. രമേശ്കുമാർ നായരുടെ ഫേസ്ബുക്ക് െപ്രാഫൈലിൽനിന്നാണ് ദീപക്കെതിരെ കൊലവിളി ഉയർന്നത്. ക്ഷമയുടെ എല്ലാ പരിധികളും ലംഘിച്ചെന്നും അവളുടെ രക്തം കൂടി വേണമെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം രമേശ്കുമാർ പോസ്റ്റിട്ടിരുന്നു. ഞങ്ങൾ അതിനായി ശ്രമിക്കുകയാണ് എന്നായിരുന്നു ഇതിന് മറുപടിയുമായി ബി.ജെ.പി നേതാവായ ബിജു നായർ ഫേസ്ബുക്കിൽ കുറിച്ചത്.
കഠ് വ സംഭവത്തിൽ പ്രതിഷേധിച്ച് എഴുതിയ ദീപക് ശങ്കരനാരായണെൻറ ഫേസ്ബുക് പോസ്റ്റിനെ അനുകൂലിച്ച് ദീപ പോസ്റ്റിട്ടിരുന്നു. ബി.ജെ.പി നേതാവ് ടി.ജി. മോഹൻദാസ് ദീപക്കിെൻറയും ദീപനിശാന്തിെൻറയും വിലാസവും ഫോൺ നമ്പറും പരസ്യപ്പെടുത്തി പ്രവർത്തകർ ഇവർക്കെതിരെ രംഗത്തുവരണമെന്ന് ആഹ്വനം ചെയ്തു. ഇതിനുപിന്നാലെയാണ് രമേശും ബിജുവും നവമാധ്യമങ്ങളിലൂടെ കൊലവിളി നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.